antekeralam

www.antekeralam.blogspot.com

കേരളത്തിന്റെ ഭൂമിശാസ്ത്രം

കേരളത്തിന്റെ ഭൂമിശാസ്ത്രം

അക്ഷാംശം 8o17' 30" മുതല്‍ 12o47‘40“ വരെയും രേഖാംശം കിഴക്ക് 74o51‘57“ മുതല്‍  77o 24‘47“ വരെയുമാണ് കേരളത്തിന്റെ കിടപ്പ്. ആകെ വിസ്തീര്‍ണ്ണം 38,863 ചതുരശ്ര കിലോമീറ്ററാണ്. ഇത് ഇന്ത്യയുടെ ആകെ വിസ്തീര്‍ണ്ണത്തിന്റെ 1.18 ശതമാനം മാത്രമേ വരൂ. തെക്കുവടക്ക് നിളം 560 കി.മീറ്ററും കിഴക്ക് പടിഞ്ഞാറ് ശരാശരി വീതി 60 കിലോമീറ്ററും ആണ്. കേരളത്തിന്റെ വടക്കേ അറ്റത്തെ വീതി 11 കി. മീ ആണെങ്കില്‍ എറണാകുളം,ഇടുക്കി ജില്ലകളില്‍ 124 കിലോമീറ്റര്‍ വരെ വീതിയുണ്ട്. തെക്കോട്ട് വീണ്ടും വീതി കുറഞ്ഞ് വരുന്നു.
courtesy:Wikipedia



കേരളത്തിലെ ജനസാന്ദ്രത ഭൂപടം. ഇരുണ്ട നിറം കൂടിയ ജനസാന്ദ്രതയും ഇളം നിറം കുറഞ്ഞ ജനസാന്ദ്രതയും കാണിക്കുന്നു.
കേരളത്തിലെ പതിനാല്‌ ജില്ലകര്‍ വടക്കേ മലബാര്‍, മലബാര്‍, കൊച്ചി, മദ്ധ്യ തിരുവിതാം‌കൂര്‍, തിരുവിതാം‌കൂര്‍ എന്നീ അഞ്ച് ചരിത്രപരമായ പ്രദേശങ്ങളിലായി കിടക്കുന്നു. ഈ പ്രദേശങ്ങളിലായി കിടക്കുന്ന ഓരോ ജില്ലകളും താഴെക്കൊടുക്കുന്നു.
  • വടക്കേ മലബാര്‍: കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക് , കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക്
  • തെക്കേ മലബാര്‍: വയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക് ഒഴിച്ചുള്ള ഭാഗങ്ങള്‍, കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക് ഒഴിച്ചുള്ള ഭാഗങ്ങള്‍, മലപ്പുറം, പാലക്കാട് ജില്ലയുടെയും, തൃശ്ശൂര്‍ ജില്ലയുടെയും ചിലഭാഗങ്ങള്‍
  • കൊച്ചി: എറണാകുളം, പാലക്കാട് ജില്ലയുടെയും, തൃശ്ശൂര്‍ ജില്ലയുടെയും ചിലഭാഗങ്ങൾ
  • തിരുവിതാംകൂര്‍: കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട , കൊല്ലം, തിരുവനന്തപുരം
കേരളത്തിലെ 14 റവന്യൂ ജില്ലകള്‍ 63 താലൂക്കുകള്‍, 1634 റവന്യൂ വില്ലേജുകള്‍, 978 ഗ്രാമപഞ്ചായത്ത് , 5 കോര്‍പ്പറേഷന്‍ എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.
കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയുടെ അതിരുകള്‍ മുഴുവന്‍ കേരളവുമായാണ്‌ പങ്കുവെക്കുന്നത്. തിരുവനന്തപുരമാണ്‌ സംസ്ഥാന തലസ്ഥാനവും ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നഗരവും. കൊച്ചിയാണ്‌ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ നഗരാതിര്‍ത്തിയിലായി വസിക്കുന്നതും. വലിയ തുറമുഖ നഗരവും. കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍ എന്നിവയാണ്‌ പ്രധാന വാണിജ്യനഗരങ്ങള്‍. ഏറ്റവും കൂടുതല്‍ ജനങ്ങൾ നഗരങ്ങളില്‍ താമസിക്കുന്നത് കണ്ണൂര്‍ ജില്ലയിലാണ്. ഇവിടത്തെ 50 ശതമാനത്തിലധികം ജനങ്ങള്‍ നഗരത്തിലാണ്‌ വസിക്കുന്നത്.‌ കേരളത്തിലെ ഹൈക്കോടതി എറണാകുളത്താണ്‌ സ്ഥിതി ചെയ്യുന്നത്.

No comments:

Post a Comment