antekeralam

www.antekeralam.blogspot.com

AGRICULTURE

കേരളത്തിലെ കൃഷിയുടെ ചരിത്രം

മനുഷ്യര്‍ കൃഷിയിലേക്കും മൃഗങ്ങളെ ഇണക്കി വളര്‍ത്തുന്നതിലേക്കും നീങ്ങിയത് നവീന ശിലായുഗ (Neolithic Age)ത്തിലാണ്. കന്മഴുവും മരക്കമ്പുകളുമായിരുന്നു അക്കാലത്തെ മനുഷ്യരുടെ ആയുധങ്ങള്‍. കേരളത്തില്‍ അവിടവിടെയായി നവീന ശിലായുഗ പരിഷ്കൃതിയും കൃഷിയും നിലനിന്നിരുന്നു. സഹ്യാദ്രിയിലെ ചില മേഖലകളില്‍ നിന്ന് തേച്ചു മിനുക്കിയ കന്മഴുകള്‍ കിട്ടിയിട്ടുണ്ട്. വയനാട്ടിലെ തിരുനെല്ലിയില്‍ ബാവലിപ്പുഴയുടെ തീരത്തു നിന്നും പൂതാടി എന്ന സ്ഥലത്തു നിന്നും ലഭിച്ച കന്മഴുകള്‍ ഇക്കാലത്തേതാണ്. “കാലിവളര്‍ത്തലും മലയോരങ്ങളില്‍ കുറ്റിക്കാടുകളും മേടുകളും വെട്ടിക്കരിച്ച് കൃഷി ചെയ്തു വിളവെടുക്കലും നവീനശിലായുഗക്കാരുടെ ജീവികാസമ്പ്രദായങ്ങളായിരുന്നു. പശ്ചിമ ഘട്ടപ്രദേശങ്ങളിലെ പറ്റിയ സ്ഥാനങ്ങള്‍ ഒരു കാലത്ത് ഇവരുടെ വിളനിലങ്ങളായിരുന്നിരിക്കാം” ധാന്യങ്ങളും കായ്കനികളും കിഴങ്ങുകളും ഭക്ഷണത്തിലെ മുഖ്യ ഇനങ്ങളായതും ഇക്കാലത്താണ്.



റബ്ബറാണ് ഏറ്റവും കൂടുതല്‍ പ്രദേശത്ത് കൃഷിചെയ്യുന്ന ഒറ്റവിള. ഇത് ആകെ ഭൂവിസ്തൃതിയുടെ 28% ആണ്. താഴ്വരകളില്‍ ഒഴികെ ഏതാണ്ട് എല്ലാഭാഗങ്ങളിലും റബ്ബര്‍ കൃഷി ചെയ്ത് വരുന്നു. കൂടുതലും ചരിവു പ്രദേശങ്ങളിലാണ് കാണുന്നത്. തെങ്ങ്, വാഴ, മരച്ചീനി, മുരിങ്ങ, ചേന, ചേമ്പ്, കൈതച്ചക്ക‍, പയര്‍വര്‍ഗ്ഗങ്ങല്ള്‍, ഇഞ്ചി തുടങ്ങി വീടുകളോടനുബന്ധിച്ച് സാധാരണ കാണുന്ന മിശ്രിത രീതിയിലുളള വിളകളാണ്‌. ഇത് പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ ഏകദേശം 31% വരുന്നു. നെൽകൃഷിക്ക് അനുയോജ്യമായ മണ്ണ് ധാരാളം കാണുന്നതിനാൽ മറ്റ് സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് ഉല്പാദനം കൂടുതലാണ്. എന്നാല്‍ കല്ലടയാറിര്‍ വെള്ളം കര കവിയുമ്പോള്‍ പാടശേഖരങ്ങളിലെ കൃഷി നശിക്കുന്നു. ആകെ വിസ്തൃതിയുടെ 14% നെല്‍കൃഷിയാണ്. തെങ്ങ് നദീതീരങ്ങളില്‍ കൂടാതെ സമതലങ്ങളിലും ചെരിവുപ്രദേശങ്ങളിലും തെങ്ങുകൃഷി ചെയ്തുവരുന്നു. ആകെ വിസ്തൃതിയുടെ 5% തെങ്ങു കൃഷിയാണിവിടുളളത്. ഇവ കൂടാതെ ധാന്യങ്ങള്‍, വാഴ, മരച്ചീനി, കുരുമുളക്, കശുമാവ്, മാവ്, തേക്ക് എന്നിവയും കൃഷി ചെയ്തുവരുന്നുണ്ട്.

No comments:

Post a Comment